ഫലസ്തീൻ: ദ്വിരാഷ്ട്ര പരിഹാരം സാധ്യമെന്ന് ബൈഡൻ; തള്ളാതെ നെതന്യാഹു
text_fieldsവാഷിങ്ടൺ: ഇസ്രായേൽ -ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചശേഷമുള്ള ബൈഡന്റെ പ്രതികരണത്തിന് പ്രാധാന്യമേറെയാണ്.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് ശേഷമാണ് ഫോൺ സംഭാഷണവും ബൈഡന്റെ പ്രതികരണവും. ബൈഡന്റെ ദ്വിരാഷ്ട്ര പരിഹാര പരാമർശം സംബന്ധിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ നെതന്യാഹു പൂർണമായി തള്ളിയില്ലെന്നതും ശ്രദ്ധേയമാണ്.
അതിനിടെ ഗസ്സയിൽ ഇസ്രോയൽ ആക്രമണത്തിൽ മരണം കാൽലക്ഷത്തോടടുക്കുകയാണ്. ദക്ഷിണ ലബനാനിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.