ഹോങ്കോങ്ങിൽ സ്ഥിതി മോശമാവുന്നു; വ്യവസായികൾക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഹോങ്കോങ്ങിലെ യു.എസ് വ്യവസായികൾക്ക് മുന്നറിയിപ്പുമായി പ്രസിഡന്‍റ് ജോ ബൈഡൻ. ഹോേങ്കാങ്ങിൽ ബിസിനസ് നടത്തുന്നതിന്‍റെ അപകടസാധ്യതയെ കുറിച്ചാണ് യു.എസ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇന്ന് പുറത്തിറക്കുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. ചൈന ഹോങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.
ഹോങ്കോങ്ങിലെ സ്ഥിതി അനുദിനം മോശമാവുകയാണ്. ചൈനീസ് സർക്കാർ അവരുടെ പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് ജർമ്മൻ ചാൻസലർ എയ്ഞ്ചല മെർക്കലുമായി ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
അതേസമയം, ഹോങ്കോങ്ങിലെ വ്യവസായം ഉപേക്ഷിച്ച് നിർബന്ധമായും യു.എസിലേക്ക് മടങ്ങാൻ കമ്പനികളോട് നിർദേശിക്കില്ല. ജാഗ്രത പുലർത്താനുള്ള മുന്നറിയിപ്പ് മാത്രമാവും കമ്പനികൾക്ക് നൽകുക. യു.എസിലെ പല മൾട്ടിനാഷണൽ കമ്പനിളിൽ പലതിേന്റയും ഏഷ്യയിലെ ആസ്ഥാനം ഹോങ്കോങ്ങാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.