ഷി ജിൻപിങ്ങിനെ ഫോണിൽ വിളിച്ച് ബൈഡൻ
text_fieldsവാഷിങ്ടൺ: സൗഹൃദത്തിെൻറ വഴി തേടി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ ഫോണിൽ വിളിച്ചു. സ്വതന്ത്രവും തുറസ്സാർന്നതുമായ ഇന്തോ- പസഫിക് മേഖല പ്രധാനമാണെന്ന് ബൈഡനും പരസ്പരസംഘർഷം ദുരന്തമാകുമെന്ന് ഷി ജിൻപിങ്ങും സംഭാഷണത്തിൽ ഓർമിപ്പിച്ചു.
സംഭാഷണത്തിൽ വ്യാപാരം, ഹോങ്കോങ്, തായ്വാൻ വിഷയങ്ങളും ചർച്ചയായി. വ്യാപാരയുദ്ധം, കോവിഡ് വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായിരുന്നു. ഫോൺ സംഭാഷണം ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിെൻറ തുടക്കമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ഷിയെ ഫോണിൽ വിളിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ഡോണൾഡ് ട്രംപും ഷിയും തമ്മിലാണ് അവസാനമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നേതൃതല സംഭാഷണം നടന്നത്.കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഷി ബൈഡനെ ഫോൺ സംഭാഷണത്തിൽ അനുമോദിച്ചു. തന്ത്രപ്രധാന സാങ്കേതികതകളുടെ കയറ്റുമതി ഉൾപ്പെടെ പുതിയ ഉൽപന്നങ്ങളിൽ കൂടി നിയന്ത്രണം വരുത്താൻ യു.എസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഉയിഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്ന നടപടിയിലും തായ്വാെൻറ സ്വയംഭരണം തടയുന്നതിനും, ദക്ഷിണ ചൈന കടൽ വിഷയത്തിലും ചൈനക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുണ്ട്. അതിനാൽ ചൈനയോടുള്ള യു.എസ് സമീപനം കരുതലോടെയായിരിക്കുെമന്നും വിലയിരുത്തലുക ളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.