Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പസഫിക്കിൽ ചൈനക്ക്​ കുരുക്കിടാൻ യു.എസ്​- ജപ്പാൻ സഖ്യം, വൈറ്റ്​ഹൗസിൽ ബൈഡൻ- സുഗ ചർച്ച
cancel
Homechevron_rightNewschevron_rightWorldchevron_rightപസഫിക്കിൽ ചൈനക്ക്​...

പസഫിക്കിൽ ചൈനക്ക്​ കുരുക്കിടാൻ യു.എസ്​- ജപ്പാൻ സഖ്യം, വൈറ്റ്​ഹൗസിൽ ബൈഡൻ- സുഗ ചർച്ച

text_fields
bookmark_border

ടോകിയോ: ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തിൽ അയൽരാജ്യമായ ജപ്പാനെ 'സഹായിക്കാൻ' യു.എസ്​. വെള്ളിയാഴ്ച വൈറ്റ്​ഹൗസിൽ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കിൽ​ അമേരിക്കൻ സാന്നിധ്യം ശക്​തമാക്കാൻ തീരുമാനം. പ്രസിഡന്‍റ്​ ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഒരു വിദേശ പ്രതിനിധി വൈറ്റ്​ഹൗസിലെത്തുന്നത്​.

കോവിഡ്​, കാലാവസ്​ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്പിക്​സ്​, ഉത്തര കൊറിയ, സിൻജിയാങ്​, തായ്​വാൻ തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചർച്ച ചെയ്​തു.

ദക്ഷിണ ചൈന കടലിലും പസഫിക്​ മേഖലയിലും ശക്​തിയുപയോഗിച്ച്​ തത്​സ്​ഥിതിയിൽ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാൻ പ്രധാനമന്ത്രി സുഗ പറഞ്ഞു. വിഷയത്തിൽ ചൈനയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanJoe BidenPacificChina
News Summary - Biden, Suga commit to take on China’s challenges in the Pacific
Next Story