റഷ്യയെ വീണ്ടും ഉപരോധത്തിൽ കുരുക്കാൻ യു.എസ്; മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കും
text_fieldsറഷ്യയെ വീണ്ടും ഉപരോധത്തിൽ കുരുക്കാൻ യു.എസ്; മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കും
വാഷിങ്ടൺ: ബൈഡൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായ 2020ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രതിനിധി ട്രംപിനെ അധികാരത്തിലെത്തിക്കാൻ റഷ്യ ശ്രമം നടത്തിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഉപരോധം കടുപ്പിക്കാൻ അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡൻ പുതുതായി പ്രഖ്യാപിക്കുന്ന ഉപരോധം സാമ്പത്തികമായി മാത്രമല്ല, നയതന്ത്രപരമായും റഷ്യയെ കുരുക്കിലാക്കും. 30 പുതിയ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുന്നതും യു.എസിലുള്ള 10 മുതിർന്ന റഷ്യൻ ഉേദ്യാഗസ്ഥരെ പുറത്താക്കുന്നതും ഇതിന്‍റെ ഭാഗമായി നടപ്പാക്കും. രഹസ്യാന്വേഷണ, നയതന്ത്ര ഉദ്യോഗസ്ഥരെയാകും പുറത്താക്കുക. റഷ്യൻ നാണയമായ റൂബിളിന് ആധിപത്യമുള്ള ബോണ്ടുകൾ വാങ്ങാൻ യു.എസ് വ്യവസായ സ്ഥാപനങ്ങൾക്ക് വിലക്കും ഇതിന്‍റെ ഭാഗമായി വരും.
യു.എസ് സർക്കാർ ശ്രംഖലകളെ ലക്ഷ്യമിട്ട് 2020ൽ നടന്ന വൻ ഹാക്കിങ്ങും യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമാണ് വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതിലെത്തിച്ചത്.
സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്ന പേരിൽ ൈവറസ് ഉപയോഗിച്ച് വിവിധ സർക്കാർ ശ്രംഖലകളിൽ കടന്നുകയറി രഹസ്യങ്ങൾ ചോർത്തിയെന്നാണ് കേസ്. വൈറ്റ്ഹൗസ്, സ്റ്റേറ്റ് വിഭാഗം, ട്രഷറി വിഭാഗം തുടങ്ങി പ്രധാന സർക്കാർ വകുപ്പുകളുടെ രഹസ്യ മെയ്ൽ സന്ദേശങ്ങൾ വരെ ഹാക്കർമാർ ചോർത്തിയതായാണ് സംശയം. കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങി വർഷാവസാനം വരെ ഹാക്കിങ് നീണ്ടുനിന്നതായാണ് സംശയം.
യുക്രെയ്നിൽ 40,000 ഓളം സൈനികരെ അണിനിരത്തി നടപടികൾ കടുപ്പിക്കുന്ന റഷ്യക്ക് മുന്നറിയിപ്പ് കൂടിയാകും പുതിയ നീക്കം. യുക്രെയ്നിൽ മാത്രമല്ല, ക്രിമിയയിലും അരലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. യുരെകയ്ന്റെ ഭാഗമായിരുന്ന ക്രിമിയയെ 2014ലാണ് റഷ്യയുടെ ഭാഗമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.