മതിയായി; യു.എസിൽ തോക്കുകൾ നിയന്ത്രിക്കണമെന്ന് ബൈഡൻ
text_fieldsവാഷിങ്ടൺ: വെടിവെപ്പ് കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ തോക്കുനിയന്ത്രണനിയമം ശക്തമാക്കമെന്ന് കോൺഗ്രസിന് നിർദേശം നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.പിഞ്ചുകുട്ടികളെ പോലും വെറുതെവിടാതെ വെടിയുണ്ടക്കിരയാക്കുന്ന സംഭവങ്ങളിൽ മനംമടുത്താണ് ബൈഡന്റെ നിർദേശം. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ആക്രമണത്തിനുപയോഗിക്കുന്ന തോക്കുകൾ നിരോധിക്കാനും ആയുധ കലവറകളുടെ എണ്ണം കുറക്കാനും ബൈഡൻ ശുപാർശ ചെയ്തു. തോക്കു കൈവശം വെക്കാനുള്ള പ്രായം 18ൽനിന്ന് 21 ആക്കണമെന്നും നിർദേശിച്ചു.
Biden urges ban on assault-style weapons and gun age limitsപ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളെ ഓർത്തെങ്കിലും ആക്രമണങ്ങൾ മതിയാക്കൂ. അവരുടെ ജീവൻ നമുക്ക് രക്ഷിക്കാമായിരുന്നു.-ബൈഡൻ പറഞ്ഞു. ബഫേലോയിൽ ആഫ്രോ-അമേരിക്കൻ വംശജരെ കൊലപ്പെടുത്തിയതടക്കം മൂന്നാഴ്ചക്കിടെ നിരവധി വെടിവെപ്പുകളാണ് രാജ്യത്ത് അരങ്ങേറിയത്. യു.എസ് കൊലപാതക വിളനിലമായി മാറിയതായി സൂചിപ്പിച്ച ബൈഡൻ തോക്കുനിയന്ത്രണത്തിന് റിപ്പബ്ലിക്കൻ സെനറ്റർമാർ അംഗീകാരം നൽകിയാൽ രാജ്യം സുരക്ഷിതമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.