ബന്ധം മെച്ചപ്പെടുത്താൻ ബൈഡൻ–ഷീ ചർച്ചയിൽ തീരുമാനം
text_fieldsെബയ്ജിങ്/വാഷിങ്ടൺ: ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങും യു.എസ് പ്രസിഡൻറ് ജോ ബൈഡനും നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ ഇരു രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനം. ബൈഡൻ ചുമതലയേറ്റ ശേഷം ഇരുനേതാക്കളും നടത്തുന്ന ആദ്യകൂടിക്കാഴ്ചയാണിത്. രണ്ട് സെഷനുകളിലായി മൂന്നു മണിക്കൂറിലേറെ നേരം ചർച്ച നീണ്ടു.
ചൈനയുമായുള്ള യു.എസ് ബന്ധം 'യുക്തിപൂർവവും പ്രായോഗികവുമായ' തലത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള 'രാഷ്ട്രീയ നായകത്വ'ത്തിന് ബൈഡൻ തയാറാകുമെന്ന് ഷീ പ്രത്യാശ പ്രകടിപ്പിച്ച ഔദ്യോഗിക സിൻഹുവ വാർത്ത ഏജൻസി പറഞ്ഞു. യു.എസുമായുള്ള ബന്ധം പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നത് തടയേണ്ടത് ഷീയുടെ ഉത്തരവാദിത്തമാണെന്ന് കൂടിക്കാഴ്ചക്ക് മുന്നോടിയായി ബൈഡൻ പറഞ്ഞിരുന്നു.
'പഴയ സുഹൃത്തിനെ വീണ്ടും കണ്ടതിൽ സന്തോഷ'മുണ്ടെന്ന് ഷീ പറഞ്ഞു. നേരത്തേ ബൈഡൻ വൈസ് പ്രസിഡൻറായിരിക്കെ ഷീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശ പ്രശ്നം, സാമ്പത്തിക കാര്യങ്ങൾ, സ്വതന്ത്രവും സുഗമമവുമായ ഇന്തോ-പസഫിക് തീരം തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.