ജനപിന്തുണയിൽ ട്രംപിെൻറ സർവകാല റെക്കോഡുകൾ വെട്ടി ബൈഡൻ ഭരണത്തിെൻറ കന്നി ആഴ്ച
text_fieldsവാഷിങ്ടൺ: ഭരണത്തിലേറെ ആദ്യ ആഴ്ചയിൽ തന്നെ ജനപിന്തുണയിൽ ട്രംപിനെ കടന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരത്തിലിരുന്ന നാല് വർഷങ്ങളിൽ ഏതുസമയത്തും നേടിയതിനെക്കാൾ ഉയർന്ന ജനപിന്തുണയാണ് കഴിഞ്ഞ ആഴ്ചയിലെ ബൈഡെൻറ കണക്കുകൾ സൂചിപ്പിക്കുന്നത്. മോൻമൗത്ത് യൂനിവേഴ്സിറ്റി നടത്തിയ അഭിപ്രായ സർവേയിൽ 54 ശതമാനം അമേരിക്കക്കാരും ബൈഡെൻറ ഭരണത്തുടക്കത്തിൽ സംതൃപ്തരാണ്. 30 ശതമാനമാണ് എതിർപ്പ് പ്രകടിപ്പിച്ചത്.
എന്നാൽ, 40 ശതമാനമോ അതിൽ താഴെയോ ആയിരുന്നു പ്രസിഡൻറ് പദവിയിൽ ട്രംപ് നേടിയ പരമാവധി ജനപിന്തുണ. ജനുവരി 20ന് അധികാരമൊഴിഞ്ഞ് മടങ്ങുേമ്പാൾ അത് 34 ശതമാനത്തിലേക്ക് പതിക്കുകയും ചെയ്തിരുന്നു.
മോണിങ് കൺസൾട്ട് ട്രാക്കിങ് അഭിപ്രായ സർവേയിൽ 56 ശതമാനം പേർ ബൈഡെൻറ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞപ്പോൾ ഹിൽ ഹാരിസ് എക്സ് നടത്തിയ സർവേയിൽ ഇത് 63 ശതമാനമാണ്.
ഡെമോക്രാറ്റുകൾക്ക് ശുഭവാർത്തയാണ് അഭിപ്രായ സർവേകളെങ്കിലും അമേരിക്ക ഇപ്പോഴും ട്രംപ് സൃഷ്ടിച്ച ധ്രുവീകരണത്തിൽനിന്ന് മുക്തമായിട്ടില്ലെന്ന് കൂടി സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോൻമൗത്ത് സർവേയിൽ ഡെമോക്രാറ്റുകളിൽ 90 ശതമാനവും ബൈഡന് പിന്തുണ അറിയിച്ചപ്പോൾ സ്വതന്ത്രമായി നിൽക്കുന്നവരിൽ 47 ശതമാനവും റിപ്പബ്ലിക്കൻമാരിൽ 15 ശതമാനവും മാത്രമാണ് അദ്ദേഹത്തോട് അനുഭാവം കാണിച്ചത്. 'മൊത്തത്തിൽ ട്രംപിനെക്കാൾ പിന്തുണ നേടാൻ ബൈഡനായിട്ടുണ്ടെങ്കിലും പാർട്ടി തലത്തിൽ ഇപ്പോഴും വിഭാഗീയത കഠിനമായി തുടരുന്നുവെന്നത് ആശങ്ക ഉളവാക്കുന്നുവെന്ന്' മോൻമൗത്ത് യൂനിവേഴ്സിറ്റി പോളിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പാട്രിക് മറേ പറയുന്നു.
മുൻ ഡെമോക്രാറ്റ് പ്രസിഡൻറ് ബറാക് ഒബാമയും സമാനമായി അധികാരമേറി ആദ്യ ആഴ്ചകളിൽ 60 ശതമാനത്തിലേറെ ജനപിന്തുണ ഉറപ്പാക്കിയിരുന്നു. ജോർജ് ഡബ്ല്യു ബുഷിന് ഇത് 53.9 ശതമാനവും ട്രംപിന് 41.4 ശതമാനവുമായിരുന്നു കന്നി ആഴ്ചയിലെ റേറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.