എച്ച്-1ബി വിസയിൽ ബൈഡൻ മാറ്റം വരുത്തിയേക്കും
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതോടെ എച്ച് 1-ബി വിസകളുടെ എണ്ണം ഉയർത്തുമെന്ന് സൂചന. ഓരോ രാജ്യത്തിന് നിശ്ചിത എണ്ണം വിസകൾ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. ഈ രീതിയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം 10,000ത്തോളം ഇന്ത്യക്കാർക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
എച്ച്-1ബി വിസയുമായി യു.എസിലെത്തുന്നവരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുന്ന നയത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. യു.എസിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം .
നേരത്തെ ട്രംപ് ഭരണകൂടം എച്ച്-1ബി വിസയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിൽ വൻകിട ഐ.ടി കമ്പനികൾക്ക് കനത്ത തിരിച്ചടി നൽകുന്ന തീരുമാനമാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് ഐ.ടി കമ്പനികൾ യു.എസിൽ നിന്ന് തന്നെ ജോലിക്കാരെ തേടാൻ നിർബന്ധിതരായിരുന്നു. ബൈഡൻ അധികാരത്തിലെത്തുന്നതോടെ ഇതിൽ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.