നിർണായക പദവികളിൽ ആര് വേണം; ചർച്ചകൾക്ക് തുടക്കമിട്ട് ബൈഡൻ ക്യാമ്പ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൽ നിന്ന് അധികാര കൈമാറ്റത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ചകൾ തുടങ്ങി ബൈഡൻ ക്യാമ്പ്. നിർണായക സംസ്ഥാനങ്ങളിൽ ലീഡ് ലഭിച്ചതോടെയാണ് ബൈഡൻ ക്യാമ്പ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. നിർണായക പദവികളിൽ ആരെയെല്ലാം നിയമിക്കണമെന്നത് സംബന്ധിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തീർത്തും വ്യത്യസ്തമായ ഒരു കാബിനറ്റിനെ യു.എസിൻെറ ഭരണത്തിനായി നിയോഗിക്കാനാണ് ബൈഡൻ ക്യാമ്പിൻെറ തീരുമാനം.
എല്ലാ വിഭാഗം ജനങ്ങളുടേയും പ്രാതിനിധ്യം കാബിനറ്റിലുണ്ടാവുമെന്നാണ് സൂചന. കോവിഡ് കേസുകൾ അമേരിക്കയിൽ വൻതോതിൽ ഉയരുകയാണ്. അധികാരത്തിലെത്തിയാൽ കോവിഡിനെ പിടിച്ചു നിർത്തുന്നതിനായിരിക്കും ഡെമോക്രാറ്റിക് പാർട്ടി സർക്കാർ ഊന്നൽ നൽകുക. ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാവും അവർ നടത്തുക. ഇതിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളുമുണ്ടാവും.
യു.എസിൽ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പെൻസൽവാനിയ അടക്കമുള്ള നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാണ് മുന്നേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.