ബ്രിട്ടനിൽ അധ്യാപകരും ജീവനക്കാരും പണിമുടക്കി
text_fieldsലണ്ടൻ: അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ബ്രിട്ടനിൽ പണിമുടക്കുമായി അധ്യാപകരും ജീവനക്കാരും. സ്കൂൾ-കോളജ് അധ്യാപകർ, ട്രെയിൻ, ബസ് ഡ്രൈവർമാർ, സർക്കാർ ജീവനക്കാർ എന്നിവരാണ് ശമ്പളവർധന ആവശ്യപ്പെട്ട് ബുധനാഴ്ച പണിമുടക്കിയത്. അധ്യാപക പണിമുടക്കുമൂലം ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23000 ഓളം സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. 124 സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരും പണിമുടക്കി. ബസ്-ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കും ജനങ്ങൾക്ക് പ്രയാസമായി.
പണപ്പെരുപ്പം മൂലം യു.കെയിൽ വിവിധ മേഖലകളിൽ ജീവിക്കുന്നവർ പ്രയാസത്തിലാണ്. ഊർജ നിരക്കിലെ വർധനയും നിത്യോപയോഗ സാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതുമാണ് ശമ്പളവർധനക്കായി ജീവനക്കാർ ഉന്നയിക്കുന്ന കാരണം. കഴിഞ്ഞ ആഴ്ചകളിൽ നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും പണിമുടക്കിയിരുന്നു. ഫെബ്രുവരി ആറിന് നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.