വിദേശയാത്രകളെല്ലാം സ്വന്തം ചെലവിൽ; കഴുതയെപ്പോലെ പണിയെടുക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ
text_fieldsഇസ്‍ലാമാബാദ്: വിദേശയാത്രക്കിടയിലും താൻ കഴുതയെ പോലെ പണിയെടുക്കുകയാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഇടക്കിടെയുള്ള വിദേശയാത്രകളെ പ്രതിരോധിക്കുന്നതിനായാണ് ബിലാവൽ ഭൂട്ടോ ഇക്കാര്യം പറഞ്ഞത്. യു.എസിലെ വാഷിങ്ടണിൽ വാർത്തസമ്മേളനത്തിലായിരുന്നു ബിലാവലിന്റ പരാമർശം.
എന്റെ എല്ലാ വിദേശ യാത്രകളും സ്വന്തം ചെലവിലാണ്. യാത്രകളിൽ സഹപ്രവർത്തകരെപ്പോലെയല്ല, താൻ കഴുതയെ പോലെ പണിയെടുക്കുകയാണ്.
പാകിസ്താനിലെ ജനങ്ങളുടെ ദുരിതം വർധിപ്പിക്കാതിരിക്കാൻ ഹോട്ടൽ ബില്ലുകൾ സ്വയം അടക്കുകയും, സ്വന്തം ടിക്കറ്റുകൾ സ്വയം എടുക്കുകയും ചെയ്യുന്ന വിദേശകാര്യ മന്ത്രി താൻ മാത്രമായിരിക്കും. -ഭൂട്ടോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞാനിതെല്ലാം ചെയ്താലും ഈ ചെലവുകളെല്ലാം വിദേശകാര്യമന്ത്രിയുടെതെന്നാണ് വരിക. ഈ യാത്രകളൊന്നും എനിക്ക് ഗുണമുള്ളതല്ല. എന്നാൽ പാകിസ്താന് ഗുണകരമാണ്. ഇത് എന്റെ കഠിനാധ്വാനമാണ്. മറ്റുള്ളവർ വിദേശയാത്ര നടത്തുന്നത് അവധി ആഘോഷിക്കാനാണ്. ഈ ആളുകൾ എന്നെ കഴുതയെപ്പോലെ പണിയെടുപ്പിക്കുന്നു’ - അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.