അടുത്ത പാകിസ്താൻ പ്രധാനമന്ത്രി ലാഹോറിൽ നിന്നായിരിക്കില്ലെന്ന് ബിലാവൽ ഭൂട്ടോ
text_fields
കറാച്ചി: പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി ലാഹോറിൽ നിന്നായിരിക്കില്ലെന്ന് പാകിസ്താൻ പീപ്പ്ൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. പ്രധാനമന്ത്രി പദത്തിനു വേണ്ടി കരുക്കൾ നീക്കുന്ന ലാഹോറിൽ നിന്നുള്ള പാകിസ്താൻ മുസ്ലീം ലീഗ്-എൻ വിഭാഗം നേതാവ് നവാസ് ഷെരീഫിനെ സൂചിപ്പിച്ചാണ് ബിലാവൽ ഭൂട്ടോയുടെ പരിഹാസമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ലണ്ടനിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് ഈയിടെയാണ് നവാസ് ഷെരീഫ് പാകിസ്താനിൽ തിരിച്ചെത്തിയത്. 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പി.പി.പി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരെയും ആശ്രയിക്കില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ തങ്ങൾ നോക്കുന്നത് ജനങ്ങളിലേക്കാണ്.
മറ്റെവിടെയും നിന്ന് ഞങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുക്കുന്ന വ്യക്തി മാത്രമായിരിക്കും പ്രധാനമന്ത്രി. ഇത്തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി ലാഹോറിൽ നിന്നായിരിക്കില്ലെന്ന് താൻ മനസ്സിലാക്കുന്നു. സിന്ധിലെ 14 ജില്ലകളിലെ ഉപതിരഞ്ഞെടുപ്പിൽ പി.പി.പി വൻ വിജയം നേടിയതിന് പിന്നാലെയാണ് ബിലാവലിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.