27 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ബിൽ ഗേറ്റ്സും മെലിൻഡയും ഔദ്യോഗികമായി വേർപിരിഞ്ഞു
text_fieldsവാഷിങ്ടൺ: 27 വർഷത്തെ ദാമ്പത്യ ജീവിതം ഒൗദ്യോഗികമായി അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡ ഫ്രഞ്ച് ഗേറ്റ്സും. മൂന്നുമാസം മുമ്പ് വേർപിരിയുന്ന വിവരം ഇരുവരും പുറത്തുവിട്ടിരുന്നു.
തിങ്കളാഴ്ച കിങ് കൗണ്ടിയിലെ ജഡ്ജിയാണ് ഇരുവരുടെയും വിവാഹമാചനം ഔദ്യോഗികമായി അംഗീകരിച്ചത്. ഗേറ്റ്സിന്റെ സ്വത്തുക്കളുടെ ഒരുഭാഗം വിവാഹമോചന കരാർ പ്രകാരം മെലിൻഡക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു. വാഷിങ്ടണിൽ വിവാഹമോചന ഹരജി നൽകിയാൽ 90 ദിവസങ്ങൾക്ക് ശേഷം മാത്രമേ വിവാഹമോചനം അംഗീകരിക്കൂ.
മേയിൽ വിവാഹമോചന ഹരജി നൽകിയതിന് പിന്നാലെ ഗേറ്റ്സിന്റെ മൂന്ന് ബില്ല്യൺ ഡോളറിൽ അധികം മെലിൻഡയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് 146 ബില്ല്യൺ ഡോളർ ആസ്തിയുടെ ഒരു ഭാഗം മാത്രമാണെന്ന് ബ്ലൂംബർഗ് ബില്ല്യണെയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും സ്വകാര്യ സ്വത്തുക്കൾ എങ്ങനെയാണ് ഭാഗംവെക്കുകയെന്ന കാര്യം വ്യക്തമല്ല.
65കാരനായ ഗേറ്റ്സിന് 150 ബില്ല്യൺ ഡോളറിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ.
ഇരുവരും നേതൃത്വം നൽകുന്ന ബിൽ-മെലിൻഡ ഫൗണ്ടേഷൻ ലോകത്തിലെ മികച്ച ജീവകാരുണ്യ സംഘടനകളിൽ ഒന്നാണ്. ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ബിൽ ഗേറ്റ്സ്. 56കാരിയായ മെലിൻഡ മൈക്രോസോഫ്റ്റിൽ മാനേജറുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.