കാലാവസ്ഥാ വ്യതിയാനം കോവിഡിനേക്കാൾ ഭീകരം; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്‌സ്
text_fieldsകോടികള്‍ ചെലവിട്ട് വാക്‌സിന്‍ കണ്ടെത്തിയാൽ കോവിഡ് വൈറസിനെ തുരത്താം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം അതിനെക്കാള്‍ ഭീകരമാണെന്നും ഇതുമൂലം ഓരോ വര്‍ഷവും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ മഹാമാരിയെക്കാള്‍ വലുതായിരിക്കുമെന്നും മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ്.
കാലാവസ്ഥാ വ്യതിയാനം 2060 ആകുമ്പോഴേക്കും കോവിഡ് മഹാമാരിയെക്കാളും വിനാശകാരിയായി മാറും. 2100 ആകുമ്പോള്‍ അതിലും അഞ്ചിരട്ടി ഭീകരമാകുമെന്നും ബില്‍ ഗേറ്റ്‌സ് പ്രവചിക്കുന്നു. ബ്ലൂംബെര്‍ഗിന് നൽകിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സ് ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകുന്നത്. മുമ്പ് തെൻറ ബ്ലോഗിലും ബിൽ ഗേറ്റ്‌സ് ഇതേ പരാമർശം നടത്തിയിരുന്നു.
നിങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശം മനസിലാക്കണമെങ്കില്‍ കോവിഡ് 19 മൂലമുള്ള അവസ്ഥ പരിശോധിച്ചാൽ മതി. കാലാവസ്ഥാവ്യതിയാനം കാരണമുള്ള ബുദ്ധിമുട്ട് ദീര്‍ഘകാലം നീളുന്നതായിരിക്കും. കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്ക് തള്ളുന്നത് കുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെടുന്നതിനും സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനും സമാനമായ അവസ്ഥ സ്ഥിരമായി നാം അനുഭവിക്കേണ്ടിവരും- അദ്ദേഹം പറഞ്ഞു.
"അടുത്ത 40 വര്‍ഷം കൊണ്ട് ആഗോളതാപന നിലയിലെ വര്‍ദ്ധന മൂലം ഒരു ലക്ഷം ജനങ്ങള്‍ക്ക് 14 മരണങ്ങള്‍ എന്ന രീതിയില്‍ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കാര്‍ബണ്‍ എമിഷന്‍ ഇതേ രീതിയില്‍ ഉയര്‍ന്നുനിന്നാല്‍ ഈ നൂറ്റാണ്ടിെൻറ അവസാനത്തോടെ ഒരു ലക്ഷം പേര്‍ക്ക് 73 എന്ന രീതിയില്‍ അധികമരണങ്ങളും ഉണ്ടാകും," ബില്‍ ഗേറ്റ്‌സ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.