നാലു മാസത്തിനകം യൂറോപ് സാമൂഹിക പ്രതിരോധശേഷി ൈകവരിക്കും –ബയോൺടെക്
text_fieldsബർലിൻ: അടുത്ത നാലു മാസത്തിനുള്ളിൽ കോവിഡ് വൈറസിനെതിരെ യൂറോപ് സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്ന് ജർമൻ ഫാർമ കമ്പനിയായ ബയോൺടെക്.
അടുത്ത ജൂലൈ അവസാനത്തിലോ ആഗസ്റ്റ് ആദ്യത്തിലോ യൂറോപ് ആർജിത പ്രതിരോധശേഷി കൈവരിക്കുമെന്ന്, ഫൈസർ വാക്സിെൻറ നിർമാതാക്കളായ ബയോൺടെക്കിെൻറ ചീഫ് എക്സിക്യൂട്ടിവ് ഉഗുർ സഹിൻ ബർലിനിൽ പറഞ്ഞു.
എത്ര ശതമാനം പേർക്ക് പ്രതിരോധശേഷി കൈവരിക്കാൻ കഴിഞ്ഞാലാണ് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാവുക എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും 70 ശതമാനം പേർക്ക് പ്രതിരോധശേഷി ലഭിച്ചാൽ ഈ നേട്ടത്തിലെത്താമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, വാക്സിനെടുത്തവരെ നിരീക്ഷണവിധേയമാക്കിയതിൽനിന്ന്, സമയം കഴിയുന്തോറും വൈറസിനെതിരായ പ്രതിരോധം ക്ഷയിച്ചുവരുന്നതായി കാണുന്നുണ്ടെന്നും മൂന്നാം ഡോസിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.