കോവിഡിനു ശേഷം ചൈനയിൽ ജനന, വിവാഹ നിരക്കുകൾ കുറവ്
text_fieldsബെയ്ജിങ്: ജനസംഖ്യ വർധന നിരക്ക് കുത്തനെ താഴോട്ടുപോകുന്ന ചൈനക്ക് കോവിഡ് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതായി റിപ്പോർട്ട്. ജനനനിരക്ക് മാത്രമല്ല, വിവാഹം ചെയ്യുന്നവരുടെ എണ്ണത്തിലും കോവിഡിനു ശേഷം കുറവു വന്നതായാണ് ചൈനയിലെ ദേശീയ ആരോഗ്യ കമീഷൻ റിപ്പോർട്ട്.
ഈ വർഷം ചൈനയിൽ ജനനനിരക്ക് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതാകുമെന്നാണ് കണക്ക്. 2021ൽ 1.06 'കോടി കുഞ്ഞുങ്ങൾ പിറന്നത് ഈ വർഷം പിന്നെയും കുറഞ്ഞ് ഒരു കോടിയാകുമെന്ന് കമീഷൻ പറയുന്നു.
1980 മുതൽ 2015 വരെ ഒരു കുഞ്ഞ് നയം കർശനമാക്കിയ ചൈന ജനസംഖ്യ നിരക്ക് താഴോട്ടു പോകുന്നുവെന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ അത് ഒഴിവാക്കിയിരുന്നു.
എന്നിട്ടും ഗർഭധാരണ നിരക്ക് 2021ൽ 1.16 ആണ്. ആഗോള നിരക്ക് 2.1 ആയിരിക്കെയാണിത്. മൂന്നാമത്തെ കുഞ്ഞിന് നികുതി ഇളവ്, മാതാവിന് പ്രസവാവധി, മെഡിക്കൽ ഇൻഷുറൻസ്, ഹൗസിങ് സബ്സിഡി തുടങ്ങിയവയുൾപ്പെടെ പ്രഖ്യാപിച്ചിട്ടും അനുകൂലമായ മാറ്റമില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.