Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2023 6:34 PM IST Updated On
date_range 8 Jan 2023 6:34 PM ISTഎട്ടുമണിക്ക് മാർക്കറ്റ് അടച്ചാൽ ജനന നിരക്ക് കുറയും -പാക് മന്ത്രിയുടെ പരാമർശത്തിനെതിരെ ട്രോൾവർഷം
text_fieldsbookmark_border
ലാഹോർ: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാക് പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ ട്രോൾ വർഷം. രാത്രി എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്ന ഇടങ്ങളിൽ ജനന നിരക്ക് കുറവാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ''എവിടെ എട്ടുമണിക്ക് മാർക്കറ്റ് അടക്കുന്നുവോ, അവിടെ കുട്ടികൾ ജനിക്കാനുള്ള സാധ്യത കുറവാണ്''-എന്നായിരുന്നു അടുത്തിടെ വാർത്ത സമ്മേളനത്തിൽ മന്ത്രി അഭിപ്രായപ്പെട്ടത്.
ഊർജ സംരക്ഷണത്തിനായി മാർക്കറ്റുകൾ രാത്രി 8.30നും കല്യാണ മണ്ഡപങ്ങൾ 10.30നും അടക്കണമെന്ന് ശഹബാസ് ശരീഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ അഭിപ്രായം. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ ട്രോൾ വർഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story