വില വീണ്ടും കുതിച്ച് ബിറ്റ്കോയിൻ; മൂല്യം 59,755 ഡോളർ
text_fieldsലണ്ടൻ: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ മൂല്യം വീണ്ടും റെക്കോഡുകൾ തിരുത്തി മുന്നോട്ട്. ശനിയാഴ്ച ബിറ്റ്കോയിൻ മൂല്യം 59,755 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 21ന് തൊട്ട 58,354.14 ഡോളർ എന്ന മൂല്യത്തെക്കാൾ രണ്ടു ശതമാനമാണ് കൂതിച്ചത്. ബി.എൻ.വൈ മെലൺ, ബ്ലാക്റോക്, മാസ്റ്റർകാർഡ് തുടങ്ങിയ മുൻനിര കമ്പനികൾ ക്രിപ്റ്റോകറൻസികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതാണ് പുതിയതായി കുതിപ്പിനിടയാക്കിയത്. ടെസ്ല ഉൾപെടെ കമ്പനികൾ ബിറ്റ്കോയിനിൽ നിക്ഷേപവും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ബിറ്റ്കോയിൻ മൂല്യമിടിഞ്ഞിരുന്നു. വെള്ളിയാഴ്ച മാത്രം 4.4 ശതമാനമാണ് ഇടിഞ്ഞിരുന്നത്. ഇവയെല്ലാം തിരിച്ചുപിടിച്ചാണ് വില ഉയർന്നത്.
വില ഉയർന്നും താഴ്ന്നും ഒരേ സമയം ഇരുവശത്തുംനിൽക്കുന്ന ബിറ്റ്കോയ്ൻ ക്രിപ്റ്റോകറൻസിയുടെ ഉയർന്ന മൂല്യം ചിലർ കൃത്രിമമായി സൃഷ്ടിക്കുന്ന കുമിളകളാണെന്ന പ്രചാരണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേ സമയം, മുൻനിര കമ്പനികൾ ബിറ്റ്കോയിനിൽ നിക്ഷേപത്തിന് സന്നദ്ധ കാണിക്കുകയോ നിക്ഷേപം നടത്തുകയോ ചെയ്ത സാഹചര്യത്തിൽ ഇനി അങ്ങനെ തകരില്ലെന്ന് പറയുന്നവരുമേറെ. 2017- 18 കാലത്ത് ബിറ്റ്കോയിൻ മൂല്യം കുത്തനെ താഴോട്ടുപതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.