![നിക്ഷേപകരായി ടെസ്ലയും ഇലോൺ മസ്കും; റെക്കോഡ് കുതിപ്പുമായി ബിറ്റ്കോയിൻ നിക്ഷേപകരായി ടെസ്ലയും ഇലോൺ മസ്കും; റെക്കോഡ് കുതിപ്പുമായി ബിറ്റ്കോയിൻ](https://www.madhyamam.com/h-upload/2021/02/09/876319-bitcoin.webp)
നിക്ഷേപകരായി ടെസ്ലയും ഇലോൺ മസ്കും; റെക്കോഡ് കുതിപ്പുമായി ബിറ്റ്കോയിൻ
text_fields
ടോകിയോ: മൂല്യം കൂടിയും കുറഞ്ഞും അന്താരാഷ്ട്ര വിപണിയിൽ ചലനങ്ങളും ചർച്ചകളും തുടരുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്കോയിനിൽ അതിസമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരൻ ഇലോൺ മസ്കിെൻറ ടെസ്ല നിക്ഷേപകരായി എത്തിയതോടെ കുത്തനെ ഉയർന്ന് വിനിമയ മൂല്യം. കോർപറേറ്റുകൾക്കും പണമിടപാടുകാർക്കും മുഖ്യധാര നിക്ഷേപമായി സ്വീകരിക്കാൻ അവസരമൊരുങ്ങിയതോടെയാണ് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ പുതിയ ഉയരങ്ങൾ കുറിച്ചത്. രണ്ടു മാസങ്ങൾക്കിടെ മൂല്യം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ദിവസത്തിൽ ബിറ്റ്കോയിൻ നേടുന്ന ഏറ്റവും വലിയ മൂല്യ വർധനയാണിത്. ചൊവ്വാഴ്ച 48,216 ഡോളറാണ് മൂല്യം.
ടെസ്ല കൂടി രംഗത്തെത്തിയതോടെ ബിറ്റ്കോയിൻ ഉപയോഗിച്ച് വ്യാപാരം അനുവദിക്കുന്ന ചൈന, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുടെ ഓഹരി കുത്തനെ ഉയർന്നു.
150 കോടി ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ ടെസ്ല വാങ്ങിയെന്നാണ് സൂചന. ഇതോടൊപ്പം, കമ്പനിയുടെ കാറുകൾ വാങ്ങാനും ഇനി മുതൽ ഈ ഡിജിറ്റൽ കറൻസി ഉപയോഗിക്കാനാവും.
ഏറെയായി ക്രിപ്റ്റോകറൻസി ആരാധകനായി അറിയപ്പെടുന്ന ഇലോൺ മസ്ക് ഇതുവരെയും പരസ്യമായി ബിറ്റ്കോയിൻ നിക്ഷേപത്തിലേക്ക് പ്രവേശിച്ചിരുന്നില്ല. അത് തിരുത്തിയാണ് പുതിയ പ്രഖ്യാപനം.
2008ൽ 'സതോഷി നകമോട്ടോ' എന്ന ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യക്തിയോ സ്ഥാപനമോ ആണ് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ അവതരിപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.