വിടാതെ പിടികൂടി ചൈന; പിന്നെയും കൂപ്പുകുത്തി ബിറ്റ്കോയിൻ
text_fieldsബെയ്ജിങ്: ലോകത്തിന്‍റെ വരുംകാല നാണയമായി അവതരിപ്പിക്കപ്പെട്ട് എത്തിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം കൂപ്പുകുത്തൽ തുടരുന്നു. ആറു ദിവസത്തിനിടെ 20 ശതമാനമാണ് ബിറ്റ്കോയിന് മൂല്യമിടിഞ്ഞത്. ക്രിപ്റ്റോകറൻസികൾക്കെതിരെ ചൈന തുടരുന്ന കടുത്ത നടപടികളാണ് ശനിദശ സൃഷ്ടിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ 65,000 ഡോളർ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിൻ തിങ്കളാഴ്ച ആഗോള വിപണിയിൽ 31,333 ഡോളറായാണ് ഇടിഞ്ഞത്.
ബിറ്റ്കോയിന് ചൈന അടുത്തിടെ കർശന നിയന്ത്രണമേർപെടുത്തിയിരുന്നു. പുതുതായി സ്വന്തം ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബിറ്റ്കോയിൻ ഉൾപെടെ നിലവിലുള്ളവക്കു മേൽ നടപടിയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ആഗോള ബിറ്റ്കോയിൻ രൂപകൽപന ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യമാണ് ചൈന- ആഗോള ഉൽപാദനത്തിന്‍റെ 65 ശതമാനത്തോളം. ഇവക്കു മേൽ നിയന്ത്രണം വരുത്തുന്നത് സ്വാഭാവികമായും മൂല്യമിടിയാൻ കാരണമാകും.
ബിറ്റ്കോയിൻ പിറകോട്ടുപോയതോടെ മറ്റുള്ളവക്കും മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.