മതനിന്ദ: ഇറാനിൽ രണ്ടുപേരെ തൂക്കിലേറ്റി
text_fieldsതെഹ്റാൻ: ഇറാനിൽ രണ്ടുപേരെ മതനിന്ദയുടെ പേരിൽ തൂക്കിലേറ്റി. യൂസുഫ് മെഹർദാദ്, സദ്റുല്ല ഫസ്ലി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ തൂക്കിലേറ്റിയത്. ഇസ്ലാമിനെയും പ്രവാചകനെയും നിന്ദിക്കുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന 15 ഓൺലൈൻ ഗ്രൂപ്പുകളുടെയും ചാനലുകളുടെയും മുഖ്യസംഘാടകനായിരുന്നു മെഹർദാദ് എന്ന് ജുഡീഷ്യൽ അധികൃതർ വ്യക്തമാക്കി. സദ്റുല്ല ഫസ്ലിയുമായി ചേർന്ന് 20 മതവിരുദ്ധ ഓൺലൈൻ ഗ്രൂപ്പുകൾ നടത്തിയതായും കണ്ടെത്തി. ഖുർആൻ കത്തിക്കുന്ന വിഡിയോ മെഹർദാദിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തി. അതിനിടെ, മതനിന്ദ കുറ്റകൃത്യമാക്കുന്ന നിയമം പിൻവലിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് നോർവേ ആസ്ഥാനമായ ഇറാൻ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.