ജറൂസലമിൽ സ്ഫോടനങ്ങൾ: ഒരു മരണം; 18 പേർക്ക് പരിക്ക്
text_fieldsജറൂസലം: ജറൂസലമിൽ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ രണ്ട് സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേൽ സേന വധിച്ച് മണിക്കൂറുകൾക്കകമാണ് സ്ഫോടനം. ഫലസ്തീനികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേൽ പൊലീസ് പറഞ്ഞു.
അരമണിക്കൂർ ഇടവേളയിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ പൊട്ടിത്തെറിയുണ്ടായത്. ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച സൈക്കിളിലായിരുന്നു സ്ഫോടക വസ്തു ഘടിപ്പിച്ചിരുന്നത്. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന തിരച്ചിൽ നടത്തുന്നതും ഇതിനോടുള്ള ചെറുത്തുനിൽപും സമീപ മാസങ്ങളിൽ ഇസ്രായേൽ, ഫലസ്തീൻ സംഘർഷം പതിവാക്കിയിട്ടുണ്ട്.
ഈ വർഷം മാത്രം 130ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഏതാനും ഇസ്രായേലികളും കൊല്ലപ്പെട്ടു. പ്രദേശത്തേക്കുള്ള വഴികളടച്ച് ഇസ്രായേൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.