റഷ്യൻ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; പങ്കില്ലെന്ന് യുക്രെയ്ൻ
text_fieldsമോസ്കോ: ക്രിമിയയിലെ റഷ്യൻ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണമല്ല ഉണ്ടായതെന്നും വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച റഷ്യൻ വിശദീകരണം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ നിഷേധിച്ചു.
പ്രാദേശികസമയം മൂന്ന് മണിയോടെ 12 സ്ഫോടനങ്ങളുണ്ടായെന്ന് ദൃക്സാക്ഷി പറഞ്ഞു. സാകി എയർബേസിലാണ് സ്ഫോടനമുണ്ടായത്. വ്യോമതാവളം 2014ലാണ് യുക്രെയ്നിൽ നിന്നും റഷ്യ പിടിച്ചെടുത്തത്. യുക്രെയ്ൻ അധിനിവേശത്തിന്റെ ഭാഗമായി ആക്രമണങ്ങൾ നടത്താൻ വ്യോമതാവളം റഷ്യ ഉപയോഗിച്ചിരുന്നു.
നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നന്ന് റഷ്യൻ പ്രതിരോധം മന്ത്രാലയം അറിയിച്ചു. ഒരാൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല. ഇത് ആക്രമണമല്ല. വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന വിമാനങ്ങൾക്ക് കേടുപാട് പറ്റിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.