വസ്ത്രം കുടുംബവുമായി യാത്രചെയ്യുന്നവരിൽ അസ്വസ്ഥതയുണ്ടാക്കും; മോഡലിന്‍റെ യാത്ര മുടക്കി വിമാന കമ്പനി
text_fieldsടെക്സസ്: വസ്ത്രത്തിന്റെ പേരിൽ ടർക്കിഷ് ബോഡി ബിൽഡറും ഫിറ്റ്നസ് മോഡലുമായ യുവതിയുടെ വിമാന യാത്ര വിലക്കി. മോഡൽ ധരിച്ചിരുന്ന വസ്ത്രം വളരെ ചെറുതാണെന്നും ഇത് കുടുംബവുമായി യാത്രചെയ്യുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാനത്തിൽ പ്രവേശനം നിഷേധിച്ചത്.
ഞായറാഴ്ച ടെക്സസിലാണ് സംഭവം. ടർക്കിഷ് ബോഡി ബിൽഡറും ഫിറ്റ്നസ് മോഡലുമായ ഡെനീസ് സായ്പെനറെ അമേരിക്കൻ എയർലൈൻസ് ജീവനക്കാർ തടയുകയായിരുന്നു. ഷോർട്ട്സും ചെറിയ ടോപ്പുമായിരുന്നു ഡെനീസ് ധരിച്ചിരുന്നത്.
'ഉചിതമായ വസ്ത്രം' ധരിക്കണമെന്ന് അമേരിക്കൻ എയർലൈൻസിന്‍റെ നിയമത്തിൽ പറയുന്നതായി കമ്പനി വിശദീകരിച്ചു.
താൻ നഗന്യാണെന്നും അതിനാൽ കുടുംബവുമായി യാത്രഴചെയ്യുന്നവരിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും എയർലൈൻസ് കമ്പനി പറഞ്ഞതായി 26കാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഞാൻ നഗ്നയല്ല എന്ന് ആരാധകരോട് പറയുകയും ചെയ്തു. എയർലൈൻ ജീവനക്കാർ ഡെനീസിനെ തടഞ്ഞതോടെ അവർ ജീവനക്കാർക്ക് നേരെ കയർക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.