എൻജിൻ കവർ അടന്നുവീണു; ബോയിങ് വിമാനം തിരിച്ചിറക്കി
text_fieldsഡെൻവർ: അപകടങ്ങള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എൻജിൻ കവർ അടന്നുവീണതിനെ തുടർന്ന് സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് വിമാനം തിരിച്ചിറക്കി. യു.എസിലെ ഡെന്‍വര്‍ അന്താരാഷ്ട വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന ബോയിങ് 737 വിമാനത്തിന്റെ എന്‍ജിൻ കവറാണ് അടന്നുവീണത്.
എന്‍ജിന്റെ പുറംഭാഗം കാറ്റില്‍ ഇളകിപ്പറക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ മാപ്പുചോദിച്ച സൗത്ത് വെസ്റ്റ് എയർലൈൻസ്, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൂസ്റ്റണിൽ എത്തിച്ചതായി അറിയിച്ചു. വിമാനത്തിന്റെ വാതില്‍ പറന്നുപോയതിനെ തുടര്‍ന്ന് ജനുവരിയിൽ ബോയിങ് 737-800 വിമാനം തിരിച്ചിറക്കിയിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.