വിമാന ദുരന്തം: ബോയിങ്ങിന് 18,000 കോടി രൂപ പിഴ
text_fieldsവാഷിങ്ടൺ: മുന്നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ രണ്ട് വിമാന ദുരന്തങ്ങളിൽ യു.എസ് വിമാന നിർമാണ കമ്പനി ഭീമൻ ബോയിങ്ങിന് 250 കോടി ഡോളർ (ഏകദേശം 18,343.50 കോടി രൂപ) പിഴയിട്ട് യു.എസ് നീതിന്യായ വകുപ്പ്.2019 മാർച്ചിൽ ഇന്തോനേഷ്യയിലും ഇത്യോപ്യയിലും ബോയിങ് 737 മാക്സ് വിമാനാപകടങ്ങളിൽ 346 േപരാണ് മരിച്ചത്.
അപകടങ്ങളെ തുടർന്ന് ലോകവ്യാപകമായി 737 മാക്സ് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. സംഭവം അന്വേഷിച്ച യു.എസ് കോൺഗ്രസ് സമിതി ബോയിങ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വസ്തുതകൾ മറച്ചുവെച്ചാണ് ലാഭക്കൊതിയന്മാരായ ജീവനക്കാർ വിമാനങ്ങൾ വിൽപന നടത്തുന്നതെന്ന് യു.എസ് വ്യോമയാന ഉേദ്യാഗസ്ഥൻ ഡേവിഡ് ബേൺസ് കുറ്റപ്പെടുത്തി.
പറക്കുന്ന ശവപ്പെട്ടികളാണ് വിൽപന നടത്തുന്നതെന്ന് യു.എസ് കോൺഗ്രസ് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.