ആമസോൺ മഴക്കാടുകളിൽ കാട്ടുതീയില്ല; സംശയമുണ്ടെങ്കിൽ പറന്ന് പരിശോധിക്കൂ -ബൊൽസൊനാരോ
text_fieldsറിയോ ഡി ജനീറോ: ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ കാട്ടുതീ പടർന്നുപിടിച്ചതായുള്ള വാർത്തകൾ നുണപ്രചാരണം മാത്രമാണെന്ന് പ്രസിഡൻറ് ജയർ ബൊൽസൊനാരോ. ആമസോൺ മഴക്കാടുകളിൽ കാട്ടുതീ വർധിക്കുന്നതായി ബ്രസീൽ ഭരണകൂടം തന്നെ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ബൊൽസൊനാരോയുടെ വിചിത്രമായ പ്രസ്താവന. ചില അന്താരാഷ്ട്ര മാധ്യമങ്ങളും ബ്രസീലിലെ ചില മേഖലകളിൽ കറുത്ത പുക വ്യാപകമായി ഉയരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.
വനനശീകരണവും കാട്ടുതീയും ഇതുവരെ പ്രാധാന്യത്തോടെ എടുക്കാത്ത പ്രസിഡൻറിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്. എങ്കിലും, തെൻറ പ്രസ്താവനയിൽ സംശയമുണ്ടെങ്കിൽ വിദേശ പ്രതിനിധികളോട് ആമസോണിെൻറ മുകളിലൂടെ ആകാശയാത്ര നടത്താനാണ് ബൊൽസൊനാരോ വെല്ലുവിളിക്കുന്നത്.
ബ്രസീലിയൻ സ്പെയ്സ് ഏജൻസിയുടെ കണക്കനുസരിച്ച് ആമസോണിലെ കാട്ടുതീ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് ഈ വർഷം 28 ശതമാനം വർധിച്ചു. മനുഷ്യർ തന്നെ അനധികൃതമായി കാടിന് തീയിടുന്നതാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.