അഫ്ഗാനിസ്ഥാനിൽ സ്കൂളിന് സമീപം സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തായി ആഭ്യന്തര മന്ത്രാലയം. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും വിദ്യാർഥികളടക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്.
പടിഞ്ഞാറൻ കാബൂൾ ജില്ലയായ ദശ്ത്-ഇ-ബർച്ചിയിലെ ജനനിബിഡമായ മേഖലയിലാണ് സ്ഫോടനമുണ്ടായത്. അടുത്തയാഴ്ച ആഘോഷിക്കാനിരിക്കുന്ന ഈദ്-അൽ-ഫിത്തറിനു മുമ്പായുള്ള ഷോപ്പിങ്ങിന് എത്തിയ പ്രദേശവാസികൾക്ക് നേരെയാണ് സ്ഫോടനം നടന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.
'ദുഃഖകരമായ സംഭവമാണ്. മരിച്ച 25 പേരെയും പരിക്കേറ്റ 52ഒാളം ആളുകളെയും മേഖലയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്'. -ആഭ്യന്തര മന്ത്രാലയ വക്താവ് താരെക് അരിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ സൈന്യം രാജ്യത്തുനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറക്കുന്നു എന്നതിെൻറ സൂചനയാണ് സ്ഫോടനം നൽകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.