അഫ്ഗാനിൽ സ്ഫോടനം: 22 പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാൻ നഗരങ്ങളായ മസാരെ ശരീഫ്, കുന്ദൂസ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 22 മരണം. മസാരെ ശരീഫിലെ ശിയാ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ 11 പേർ മരിച്ചതായും 40ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
കുന്ദൂസ് നഗരത്തിലെ സ്ഫോടനത്തിൽ 11 പേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലസ്ഥാന നഗരമായ കാബൂളിൽ വഴിയരികിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ശിയാ മുസ്ലിംകൾ താമസിക്കുന്ന മേഖലയിലാണ് സ്ഫോടനം നടന്നത്. രണ്ടു ദിവസം മുമ്പ് സമാന സ്ഥലത്ത് വിദ്യാഭ്യാസ സ്ഥാപനം കേന്ദ്രീകരിച്ചു നടന്ന സ്ഫോടന പരമ്പരകളിൽ കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു.
റമദാനോടനുബന്ധിച്ചാണ് സ്ഫോടനങ്ങൾ നടന്നത്. രാജ്യത്ത് ന്യൂന പക്ഷ വിഭാഗമായ ശിയാ മുസ്ലിംകളെ ലക്ഷ്യമിട്ട് ഐ.എസ് അടക്കമുള്ള ഭീകരസംഘടനകൾ ആക്രമണം പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.