പുസ്തക പ്രസാധകെൻറ വധം: ബംഗ്ലാദേശിൽ എട്ട് ഇസ്ലാമിക തീവ്രവാദികൾക്ക് വധശിക്ഷ
text_fieldsധാക്ക: ബംഗ്ലാദേശിൽ ഭീകരവിരുദ്ധ ട്രൈബ്യൂണൽ കോടതി എട്ട് ഇസ്ലാമിക തീവ്രവാദികളെ വധശിക്ഷക്കു വിധിച്ചു.2015ൽ മതനിരപേക്ഷതയെയും നാസ്തികതയെയും കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഫൈസൽ അറെഫിൻ ഡിപോൻ എന്ന പ്രസാധകനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ജാഗ്രിതി പബ്ലിഷേഴ്സിെൻറ ഉടമയായിരുന്നു ഫൈസൽ. ധാക്കയിലെ ഓഫിസിൽവെച്ചാണ് ഫൈസലിനെ വധിച്ചത്.
പ്രതികൾ അൻസാറുൽ ഇസ്ലാം എന്ന നിരോധിത തീവ്രവാദ സംഘടനയിലെ പ്രവർത്തകരാണ്. കൊലപാതകത്തിെൻറ ആസൂത്രകരിൽ മേജർ സൈനുൽ ഹഖും ഉൾപ്പെടും.ഇയാളെ സൈന്യത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സൈനുൽ ഹഖും മറ്റൊരു പ്രതിയും പിടികിട്ടാപ്പുള്ളികളാണ്. ഇവരെ പിടികൂടാൻ പൊലീസ് ശ്രമം ഊർജിതമാക്കി.
ബംഗ്ലാദേശ്-അമേരിക്കൻ എഴുത്തുകാരനും ബ്ലോഗറുമായ അവിജിത് റോയിയുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് ഫൈസലാണ്. അവിജിത് റോയിയെയും അതേവർഷം വധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.