ബൂസ്റ്റർ ഡോസ് വാക്സിൻ സൗദി നൽകും
text_fieldsജിദ്ദ: ഇന്ത്യയിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കാത്തവർക്ക് സൗദിയിൽനിന്ന് സൗജന്യമായി ലഭിക്കും. നാട്ടിൽനിന്ന് രണ്ട് ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയായവർക്കാണ് സൗദിയിൽനിന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുക. ആദ്യ ഡോസ് എടുക്കാത്തവർക്കും സൗദിയിലേക്ക് വരുന്നതിന് തടസ്സങ്ങളില്ല.
തവക്കൽനാ സ്റ്റാറ്റസ് പരിഗണിക്കുന്നത് സൗദിയിൽനിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ്. നേരത്തെ ഇന്ത്യയിൽനിന്ന് സൗദി അംഗീകരിച്ച വാക്സിനുകളെടുത്ത് അത് തവക്കൽനായിൽ അപ്ഡേറ്റ് ചെയ്ത ശേഷം വരുന്നവർക്ക് സൗദിയിൽ എത്തിയാലുള്ള 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവനുവദിച്ചിരുന്നു. എന്നാൽ, ആ ചട്ടം ഇപ്പോൾ നിലവിലില്ല.
നിലവിൽ സൗദിക്ക് പുറത്തുനിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും സൗദിയിലേക്ക് നേരിട്ടെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന് മാത്രമാണ് പുതിയ വ്യവസ്ഥ. നാട്ടിൽവെച്ച് എടുക്കുന്ന വാക്സിൻ ഡോസുകളുടെ എണ്ണം സൗദിയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ മാനദണ്ഡമാക്കുന്നില്ല.
സൗദിയിൽനിന്ന് വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയി വരുന്നവർക്ക് മാത്രമാണ് തവക്കൽനായും സൗദി വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും വിമാനത്താവളങ്ങളിൽ കാണിക്കേണ്ടി വരുക. മറ്റുള്ളവർക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ ബുക്കിങ് രേഖയാണ് പ്രധാനം. നാട്ടിൽനിന്ന് വാക്സിനെടുക്കാത്തവർക്കും സൗദിയിൽനിന്ന് സൗജന്യമായി വാക്സിൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.