യുക്രെയ്ൻ: ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ
text_fieldsലണ്ടൻ: യുക്രെയ്ൻ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ചൈനക്ക് ശക്തമായ ഭാഷയിൽ വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അതിനു പിന്നാലെ യുക്രെയ്ൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ അവകാശപ്പെട്ടു.
പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുമെന്നും സൺഡെ ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രെയ്ൻ യുദ്ധത്തെ ബ്രെക്സിറ്റിനോടുപമിച്ച് ബോറിസ് ജോൺസനെതിരെ പ്രതിഷേധമുയർന്നു.
ബ്രെക്സിറ്റ് ഹിതപരിശോധന വോട്ടെടുപ്പ് സമയത്ത് ബ്രിട്ടീഷ് ജനത അനുഭവിച്ച ഹൃദയവേദനയാണ് യുക്രെയ്നിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നായിരുന്നു പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.