ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാമതും വിവാഹിതനായി; വധു 33കാരി
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാമതും വിവാഹിതനായി. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ് വിവാഹം ചെയ്തത്. റോമൻ കാത്തലിക്ക് വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിലാണ് വിവാഹം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തന്‍റെ വെളുത്ത ലിമോസിൻ കാറിലാണ് കാരി സൈമണ്ട്സ് പള്ളിയിലെത്തിയത്.
56 കാരനായ ജോൺസണും 33കാരിയും പരിസ്ഥിതി അഭിഭാഷകയുമായ കാരി സൈമണ്ട്സും കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. കാരിയുടെ ആദ്യ വിവാഹമാണിത്. ഇരുവർക്കും ഒരു വയസ്സുള്ള കുട്ടിയുണ്ട്. 1822ൽ ലോർഡ് ലിവർപൂളിന് ശേഷം, പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനാകുന്നയാളാണ് ബോറിസ് ജോൺസൻ.
ഇംഗ്ലണ്ട് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരമാവധി 30 പേർക്കാണ് വിവാഹചടങ്ങിൽ പങ്കെടുക്കാൻ അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.