ബോറിസ് ജോൺസൻ എം.പി സ്ഥാനമൊഴിഞ്ഞു
text_fieldsലണ്ടൻ: പാർട്ടി ഗേറ്റ് വിവാദത്തിൽ അന്വേഷണം നേരിടുന്നതിനിടെ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ എം.പി സ്ഥാനം രാജിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടനിലാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് ബോറിസ് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയതായിരുന്നു പാർട്ടിഗേറ്റ് വിവാദം.
ഇതുസംബന്ധിച്ച് അധോസഭയിൽ ചോദ്യമുയർന്നപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നൽകിയതെന്ന ആരോപണമാണ് പാർലമെന്റ് സമിതി അന്വേഷിക്കുന്നത്. അന്വേഷണ സമിതിയിൽനിന്ന് രഹസ്യ സ്വഭാവമുള്ള കത്ത് ലഭിച്ച ശേഷമായിരുന്നു ബോറിസിന്റെ രാജി. സമിതിയെ അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമിതിയുടെ പ്രവർത്തനമെന്നും തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ഡലമായ പശ്ചിമ ലണ്ടനിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബോറിസിന്റെ രാജി കൺസർവേറ്റിവ് പാർട്ടിയിലെ ഭിന്നതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.