കോവിഡ് നിയമങ്ങൾ ലംഘിച്ചു; ബോറിസ് ജോൺസണും റിഷി സുനകിനും പിഴ ചുമത്തും
text_fieldsലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണും റിഷി സുനകിനും പിഴ ചുമത്തും. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസണും പിഴ ശിക്ഷയുണ്ട്. മെട്രോപൊളിറ്റൻ പൊലീസിൽ നിന്നും പിഴയടക്കുന്നത് സംബന്ധിച്ച് മൂന്ന് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വൈറ്റ്ഹാളിലേയും ഡോവിങ് സ്ട്രീറ്റിലേയും 12ഓളം അനധികൃത കൂടിച്ചേരലുകൾ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ബോറിസ് ജോൺസൺ ഉൾപ്പടെയുള്ളവർക്കെതിരെ പിഴ ചുമത്താൻ തീരുമാനിച്ചത്. ഇതുവരെ ഇത്തരത്തിൽ 50 പേർക്ക് പിഴചുമത്തിയിട്ടുണ്ട്.
അതേസമയം, പിഴചുമത്തിയവരുടെ മുഴുവൻ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ബോറിസ് ജോൺസന്റേയും റിഷി സുനകിന്റേയും വിവരം പുറത്തുവിടാൻ സർക്കാർ അനുമതിയുണ്ട്.
കോവിഡ് ലോക്ഡൗണിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റിൽ 2020ലും 2021ലും ബോറിസ് ജോൺസണും സുഹൃത്തുക്കളും പാർട്ടി നടത്തിയെന്നാണ് കേസ്. പാർട്ടിയിൽ പങ്കെടുത്തതിന് ബോറിസ് ജോൺസൺ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ മദ്യവിരുന്നിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് മാപ്പ് പറഞ്ഞു. നിയമം ലംഘിച്ചതിന് സ്കോട്ലൻഡ് യാർഡ് ചുമത്തിയ പിഴയടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.