എം.പിയുടെ കൊലപാതകം ഭീകരാക്രമണം–ബ്രിട്ടീഷ് പൊലീസ്
text_fieldsലണ്ടൻ: കൺസർവേറ്റീവ് എം.പി ഡേവിഡ് അമെസ്സിെൻറ കൊലപാതകം ഭീകരാക്രമണമാകാമെന്ന് ബ്രിട്ടീഷ് പൊലീസ്. ആക്രമണം നടത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോമാലി വംശജനായ ബ്രിട്ടീഷ് പൗരനാണ് ഇയാൾ. കൂടുതൽ പ്രതികളുണ്ടോ എന്നു കണ്ടെത്താൻ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി ബോറിസ്
ജോൺസണും പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമറും ഡേവിഡിന് ആദരാജ്ഞലികളർപ്പിക്കാനെത്തിയിരുന്നു. ആക്രമണം നടന്ന പള്ളിയും ബോറിസ് ജോൺസൺ സന്ദർശിച്ചു. ആക്രമണത്തെ തുടർന്ന് എം.പിമാരുടെ സുരക്ഷ വർധിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ ലണ്ടനിലെ ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തേഡിസ്റ്റ് പള്ളിയിൽ യോഗത്തിനെത്തിയപ്പോഴാണ് ഡേവിഡ് അമെസ്സിന് കത്തിക്കുത്തേറ്റത്. നിരവധി തവണ കുത്തേറ്റ അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.