ബോറിസ് ജോൺസൺ ഇപ്പോൾ എവിടെ? എന്താണ് ഭാവി പരിപാടി?
text_fieldsലണ്ടൻ: വിവാദങ്ങളിൽ കുടുങ്ങി അധികാരം നഷ്ടമായബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്നതാണിപ്പോൾ ചർച്ച വിഷയം. കുട്ടിക്കാലം മുതലേ ലോക രാജാവാകണമെന്ന് സ്വപ്നം കണ്ട വ്യക്തിയാണ് ബോറിസ് ജോൺസൺ.
രാഷ്ട്രീയത്തിലെത്തും മുമ്പേ മാധ്യമപ്രവർത്തകനായിരുന്നു ബോറിസ് ജോൺസൺ. അതിനാൽ പത്രങ്ങളിൽ എഴുതുന്ന പരിപാടി പുനരാരംഭിക്കാനുള്ള പദ്ധതിയുണ്ട് അദ്ദേഹത്തിന്. ടെലഗ്രാഫ് പത്രത്തിൽ കോളം ചെയ്യുന്നതിന് ഒരു വർഷം 275,000 പൗണ്ടാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സ്വന്തം ആത്മകഥ കുറിപ്പുകൾ എഴുതണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ ബോറിസിനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. അധികാരത്തിലിരുന്ന കാലത്ത് പുസ്തകമെഴുതിയിരുന്നേൽ ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
നിലവിൽ എട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ബോറിസ്. തന്റെ രാഷ്ട്രീയ ഹീറോ ആയ വിൻസ്റ്റൺ ചർച്ചിലിനെ കുറിച്ചുള്ള പുസ്തകം ബെസ്റ്റ് സെല്ലറാണ്. 72 വിർജിൻസ് എന്ന പേരിൽ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കൃതിയും സ്വന്തം പേരിലുണ്ട്. എഴുത്തുപോലെ പ്രസംഗത്തിലൂടെയും വരുമാനമുണ്ടാക്കിയ വ്യക്തിയാണിദ്ദേഹം. അതിനിടെ, ബോറിസ് ജോൺസൺ രാഷ്ട്രീയം വിടുകയാണെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. നിലവിൽ കൺസർവേറ്റീവ് എം.പിയാണദ്ദേഹം.
വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോൺസൺ മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ജോൺസൺന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
'പാർട്ടി ഗേറ്റ്' വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോൺസനെതിരെ സ്വന്തം പാളയത്തിൽ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.