ബ്രിട്ടനിൽ ബോറിസ് ജോൺസന്റെ പിൻഗാമി; രണ്ടാം സർവേയിൽ സുനകിനെ കടന്ന് ലിസ് ട്രസ്
text_fieldsലണ്ടൻ: ബ്രിട്ടനിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ തലപ്പത്ത് ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് മേൽക്കൈ. ആദ്യ സർവേയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിന് ലഭിച്ച മുൻതൂക്കമാണ് അവസാന നാളുകളിൽ ലിസ് ട്രസിന് അനുകൂലമായി മാറുന്നത്. അടുത്ത മാസാദ്യത്തിലാണ് ബോറിസ് ജോൺസന്റെ പിൻഗാമിയായി പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുക.
കൺസർവേറ്റിവ് നേതൃപദവിയിൽ ആരുവരുമെന്ന രണ്ടാം സർവേയിൽ 58 ശതമാനം പാർട്ടിക്കാരും ലിസ് ട്രസിനെ പിന്തുണച്ചപ്പോൾ 26 ശതമാനം മാത്രമാണ് സുനകിനൊപ്പമുള്ളത്. 12 ശതമാനം പേർ തീരുമാനം അറിയിച്ചിട്ടില്ല. മുൻമന്ത്രി കൂടിയായ സുനകിനെതിരെ പാർട്ടിയിൽ ലിസ് ട്രസ് മേൽക്കൈ ഉറപ്പിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സർവേ. നേരത്തെ 'യൂഗോവ്' നടത്തിയ സർവേയും ട്രസിനൊപ്പമായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാവ് സാജിദ് ജാവിദ് കഴിഞ്ഞ ദിവസം ട്രസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.