ബോസ്നിയ കൂട്ടക്കൊല: ഏഴുപേർ അറസ്റ്റിൽ
text_fieldsസരയോവോ: 1992-95 കാലത്തെ യുദ്ധത്തിൽ 44 ബോസ്നിയൻ സിവിലിയന്മാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെന്ന് കരുതുന്ന ബോസ്നിയൻ സെർബുകാരായ ഏഴ് പട്ടാള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. തെക്കുകിഴക്കൻ ബോസ്നിയയിലെ സൊകോലാകിലായിരുന്നു കൊല. പുരുഷന്മാരെ മാത്രം തെരഞ്ഞുപിടിച്ച് മാലിന്യക്കൂമ്പാരത്തിനരികെ കൊണ്ടുപോയാണ് കൊല നടത്തിയത്. ഇവരിൽ 14 വയസ്സുള്ള ബാലൻ മുതൽ 82 വയസ്സുള്ള വയോധികൻ വരെയുണ്ടായിരുന്നു. തുടർന്ന് അക്രമികൾ പ്രദേശത്തെ പള്ളി തകർത്ത് അവശിഷ്ടങ്ങൾ ഇരകളുടെ മൃതശരീരത്തിലിട്ടു. ഇതിൽ ഒരാൾ മാത്രമാണ് ജീവനോടെ ബാക്കിയായത്.
പഴയ യൂഗോസ്ലാവിയയിൽനിന്ന് സ്വാതന്ത്ര്യം നേടാൻ സെർബുകളുടെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട സമരത്തെ തുടർന്നുണ്ടായ യുദ്ധത്തിൽ ലക്ഷത്തിലധികം പേരാണ് മരിച്ചത്. സംഘർഷത്തിെൻറ ആദ്യ നാളുകളിൽ ബോസ്നിയുടെ മൂന്നിൽ രണ്ടും സെർബുകളുടെ നിയന്ത്രണത്തിലായിരുന്നു.
സെർബ് ഇതരരായ ബോസ്നിയൻ സിവിലിയന്മാരെ (ഇവരിലധികവും മുസ്ലിംകൾ ആയിരുന്നു) നിഷ്കരുണം കൊന്നുതള്ളിയ സംഭവത്തിെൻറ മുറിവ് ഇന്നും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം പിടിയിലായവർ ബോസ്നിയൻ സെർബുകൾ വിവിധ പ്രദേശങ്ങൾ കീഴടക്കിയശേഷം രൂപവത്കരിച്ച കുപ്രസിദ്ധമായ 'പ്രതിസന്ധി സമിതി' അംഗങ്ങളാണ്. വംശഹത്യക്ക് യു.എൻ ൈട്രബ്യൂണൽ ശിക്ഷ വിധിച്ച സൈനിക ജനറൽ റാഡിസ്ലാവ് ക്രസ്റ്റിക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.