അമേരിക്കയിലൊരു ബാലന് കാറു കഴുകിയപ്പോൾ 'ലോട്ടറി'; സത്യസന്ധതക്ക് വീണ്ടും 'ലോട്ടറി'
text_fieldsഅമേരിക്കയിലെ ഇൻഡ്യാനയിലാണ് സംഭവം. ഒമ്പതു വയസുകാരനായ ലണ്ടൻ മെൽവിന് പെെട്ടാന്നൊരു ഉൾവിളി, വീട്ടിലെ കാർ 'ശരിക്കുമൊന്ന്' കഴുകാം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാങ്ങിയ ആ പഴയ കാർ ഇതിന് മുെമ്പാന്നും കഴുകിയിട്ടില്ലാത്ത വിധം അടിമുടിയൊന്ന് കഴുകാൻ തന്നെ തീരുമാനിച്ചു.
വൃത്തിയാക്കാൻ േഫ്ലാർ മാറ്റ് മാറ്റിയപ്പോഴാണ് ഒരു കടലാസു കവർ കാണുന്നത്. തുറന്ന് നോക്കിയപ്പോൾ 5000 ഡോളർ (ഏകദേശം 3.6 ലക്ഷം രൂപ). ഞെട്ടി േപായ മെൽവിൻ വിവരം പിതാവിനോട് പറഞ്ഞപ്പോൾ അദ്ദേഹവും കൈമലർത്തി. അവരുടെ ആ പഴയ കാറിെൻറ മാറ്റിനടിയിൽ ആരാണ് ഇത്രയും വലിയ തുക കൊണ്ടുവെച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല.
പക്ഷേ, അനർഹമായ ആ പണം തങ്ങൾക്കു വേണ്ട എന്നു തീരുമാനിച്ച അവർ അതിെൻറ അവകാശികൾക്കായി അന്വേഷണം തുടങ്ങി. വേണമെന്നുവെച്ചാൽ എന്തിനും വഴിയുണ്ടെന്നാണല്ലോ. ഒടുവിൽ അവർ അവകാശികളെ കണ്ടെത്തി. 2019 ൽ ആ കാർ ഉപയോഗിച്ച ഒരു കുടുംബം അതിൽ സുരക്ഷിതമായി വെച്ച് മറന്നു പോയ തുകയായിരുന്നു അത്.
ഏതായും മറന്ന് തുക ഉടനെ വന്ന് കൈപറ്റണമെന്ന് ഒമ്പതുകാരൻ മെൽവിൻ അവരെ അറിയിച്ചു. പണം കൈപറ്റാൻ വരാമെന്നേറ്റ കുടുംബം ഒരു ഉപാധിയും മുന്നോട്ടു വെച്ചു. മെൽവിെൻറ സത്യസന്ധതക്ക് തങ്ങളുടെ വകയായി 1000 ഡോളർ (ഏകദേശം 75000 രൂപ) സമ്മാനമായി സ്വീകരിക്കണമെന്നായിരുന്നു അവരുടെ ഏക ഉപാധി.
ഒരു വർഷം മുമ്പ് മറന്നുവെച്ച പണം കണ്ടെത്തി തിരിച്ചു നൽകിയതിന് മെൽവിന് 1000 ഡോളർ സമ്മാനമായി നൽകിയാണ് ആ കുടുംബം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.