പൊട്ടിത്തെറിക്കില്ലേ! വൈറലായി പ്രഷർ കുക്കറുപയോഗിച്ച് മുടിയുണക്കുന്ന യുവാവിന്‍റെ വിഡിയോ
text_fieldsപാവങ്ങളുടെ ഹെയർ ഡ്രൈയർ എന്താണെന്നറിയാമോ? ഹെയർ ഡ്രയറിന്റെ അഭാവത്തിൽ മുടി ഉണക്കാൻ യുവാവ് കണ്ടെത്തിയ സാങ്കേതികത വിദ്യ നെറ്റിസൺമാരെ അമ്പരപ്പിച്ചിരിക്കയാണ്. പ്രഷർ കുക്കർ ഉപയോഗിച്ച് മുടി ഉണക്കുന്ന ഒരു ആൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
പ്രഷർ കുക്കർ കൊണ്ട് ഇങ്ങനെയൊരു കാര്യം ചെയ്യാമെന്ന് വിഡിയോ കാണുന്നതുവരെ ആരും കരുതിക്കാണില്ല. വിഡിയോയിലുള്ള യുവാവ് പ്രഷർ കുക്കറിൽ നിന്ന് വരുന്ന ആവി ഉപയോഗിച്ചാണ് മുടി ഉണക്കുന്നത്. രണ്ടു കൈ കൊണ്ടും മുടി കോതി ഒതുക്കുന്നുമുണ്ട്.
ഇൻസ്റ്റഗ്രാമിൽ വൈറലിയിരിക്കകുയാണ് വിഡിയോ. ഇതിനോടകം 14.2 ദശലക്ഷത്തിലധികം തവണ ആളുകൾ കാണുകയും, 5.75 ലക്ഷത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു. അതേസമയം,ജീവൻ വരെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിതെന്നും പലരും ഉപദേശിച്ചിട്ടുമുണ്ട്. പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ചും ചിലർ ഓർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.