യെമനിനുവേണ്ടി നാരങ്ങാവെള്ളം വിൽക്കുന്ന കുരുന്നുകൾ; അവസാനം ആഞ്ജലീനയും അവരുടെ ആരാധികയായി
text_fieldsഅടുത്ത സുഹൃത്തുക്കളാണ് അയാൻ മൂസയും മിഖായേൽ ഇസ്ഹാഖും. ഇരുവർക്കും ആറ് വയസാണ് പ്രായം. യെമനിലെ ദുരിത വാർത്തകൾ ഇവർ അറിയുന്നത് മാതാപിതാക്കളിൽ നിന്നാണ്. കുട്ടികളാണ് യമനിൽ ഏറ്റവുംകൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും അവർക്ക് മനസിലായി.
കുറച്ച് പണം കിട്ടിയിരുന്നെങ്കിൽ അവർക്ക് എത്തിച്ച് കൊടുക്കാമായിരുന്നു എന്ന ചിന്തയിൽ നിന്നാണ് നാരങ്ങാവെള്ളം വിൽക്കുക എന്ന ആശയത്തിൽ ഇരുവരുമെത്തുന്നത്. അങ്ങിനെ രണ്ടുപേരുംചേർന്ന് വീടിന് മുന്നിലെ തെരുവിൽ കച്ചവടം തുടങ്ങി.മാതാപിതാക്കളുടെ സഹായത്തോടെ അവർ വീഡിയോകൾ നിർമ്മിക്കുകയും സഹപാഠികളോടും ഇവിടേക്ക് വരാൻ പറയുകയുംചെയ്തു. 100 ഡോളർ സമാഹരിക്കാനാണ് കുട്ടികൾ തീരുമാനിച്ചിരുന്നതെങ്കിലും അതെല്ലാം പിന്നിട്ട് പിന്നേയും മുന്നോട്ട്പോയി. ഏകദേശം 48,000 ഡോളർ അയാനും മിഖായേലും നാരങ്ങാവെള്ളം വിറ്റ് സമാഹരിച്ചു.
ആഞ്ജലീനയുടെ കൈത്താങ്ങ്
കച്ചവടം നന്നായി മുന്നോട്ട് പോയപ്പോഴാണ് അയാനേയും മിഖായേലിനേയും തേടി വിവിധ വാർത്താസംഘങ്ങളെത്തിയത്. കുട്ടികളെയും അവരുടെ കുടുംബത്തെയും ബിബിസി, ഐടിവി തുടങ്ങിയവർ അഭിമുഖം നടത്തുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു.ഇത്രയധികം പണം സ്വരൂപിക്കുന്നത് ആശ്ചര്യകരമാണെന്ന് അയാൻ പറയുന്നു.
മാത്രമല്ല ഞങ്ങൾ ടിവിയിൽ വരുന്നതിനാൽ യെമനെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താനും കഴിയുന്നു. ഞങ്ങൾ പണം സ്വരൂപിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. ഹോളിവുഡ് നടി ആഞ്ജലീന ജൂലി ബിബിസി ന്യൂസ് വെബ്‌സൈറ്റിൽ കുട്ടികളുടെ പ്രചാരണത്തെക്കുറിച്ച് വായിക്കുകയും അവർക്ക് ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്തു.
'പ്രിയ അയാനും മിഖായേലിനും, നിങ്ങളും സുഹൃത്തുക്കളും യമനിലെ കുട്ടികൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി. എനിക്ക് നിങ്ങളുടെ നാരങ്ങാവെള്ളം വാങ്ങാൻ കഴിയാത്തതിൽ ക്ഷമിക്കണം. പക്ഷേ യമനായി സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു'എന്നായിരുന്നു ബ്രിട്ടനിലെ പ്രതിനിധിവഴി അവർ അറിയിച്ചത്. ഇതിന് പകരമായി ആഞ്ജലീനക്ക് നന്ദി അർപ്പിച്ചുകൊണ്ട് കുട്ടികൾ ഒരു വീഡിയോയും പുറത്തിറക്കി.
ലണ്ടനിൽ വരുേമ്പാൾ തങ്ങളുടെ നാരങ്ങാവെള്ളം കുടിക്കാൻ തീർച്ചയായും വരണമെന്നായിരുന്നു കുട്ടികൾ വീഡിയോയിലൂടെ ആഞ്ജലീനയെ അറിയിച്ചത്. ആഞ്ജലീനയുടെ സഹായം ഉൾപ്പടെ ധനസമാഹരണം ഇതുവരെ 67,000 ഡോളർ പിന്നിട്ടുവെന്ന് അയാെൻറ മാതാവ് അദീല മൂസ പറയുന്നു. ഇത് ഏകദേശം 49,24,335.85 രൂപ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.