ഖലിസ്താനികളുടെ ഭീഷണി; ബ്രാംപ്ടൺ ത്രിവേണി ക്ഷേത്രത്തിലെ പരിപാടി മാറ്റി
text_fieldsഒട്ടാവ: ഖലിസ്താനികളുടെ ഭീഷണിയെ തുടർന്ന് ബ്രാംപ്ടൺ ക്ഷേത്രത്തിലെ പരിപാടികർ മാറ്റി. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ പരിപാടിയാണ് മാറ്റിയത്. ആക്രമാസക്തമായ പ്രക്ഷോഭം ഉണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പരിപാടി മാറ്റിയതെന്നാണ് റിപ്പോർട്ട്.
നവംബർ 17നാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഹിന്ദുക്കൾക്കും സിക്കുകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ക്യാമ്പാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. കനേഡിയൻ പൊലീസിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിപാടി മാറ്റിയതെന്നാണ് കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്.
ബ്രാംപ്ടൺ ത്രിവേണി മന്ദിറിനെതിരെ പ്രചരിക്കുന്ന ഭീഷണികൾ പരിഹരിക്കാനും കനേഡിയൻ ഹിന്ദു സമൂഹത്തിനും പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും പീൽ പോലീസിനോട് കമ്മ്യൂണിറ്റി സെന്റർ അഭ്യർത്ഥിച്ചു.കോൺസുലേറ്റിന്റെ ക്യാമ്പിനെ ആശ്രയിക്കാനിരുന്ന എല്ലാ കമ്യൂണിറ്റി അംഗങ്ങളോടും ക്ഷമ ചോദിക്കുന്നു. ഹിന്ദുക്ഷേത്രങ്ങളിൽ പോകുന്നത് കാനഡയിലെ ഹിന്ദുക്കൾക്ക് സുരക്ഷിതമില്ലെന്ന് തോന്നുന്നതിൽ അതിയായ ദുഃഖമുണ്ട്.
ബ്രാംപ്ടൺ ത്രിവേണി മന്ദിറിനെതിരെ പ്രചരിക്കുന്ന ഭീഷണികൾ പരിഹരിക്കാനും കനേഡിയൻ പൊലീസിനോട് അഭ്യർഥിക്കുകയാണെന്നും അവർ വ്യക്തമാക്കി. കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദുസഭ മന്ദിറിന് നേരെ ആക്രമണമുണ്ടായിരുന്നു. ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.