ആറു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീൽ
text_fieldsബ്രസീലിയ: അമേരിക്കക്ക് ശേഷം ലോകത്ത് ആറുലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബ്രസീൽ മാറി. വെള്ളിയാഴ്ച 615 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,00,425 ആയി.
7.32 ലക്ഷം പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ 4.5 ലക്ഷം പേരുടെ ജീവനാണ് കോവിഡ് കവർന്നത്.ഡെൽറ്റ വകഭേദം രാജ്യത്ത് വീണ്ടുമൊരു കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുകൾക്കിടെയാണിത്. ഒരുമാസമായി ബ്രസീലിൽ പ്രതിദിന മരണനിരക്ക് 500ൽ കൂടുതലാണ്. ഏപ്രിലിൽ ഇത് 3000 ആയിരുന്നു.
24 മണിക്കൂറിനിടെ 18,172പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 2.1 കോടിയാളുകൾക്കാണ് ലാറ്റിനമേരിക്കൻ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. അമേരിക്കക്കും ഇന്ത്യക്കും ശേഷം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ് ബ്രസീൽ.
രാജ്യത്തെ ജനസംഖ്യയുടെ 45 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. മുതിർന്ന പൗരൻമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിനും നൽകാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.