മാസ്ക് ധരിക്കാതെ പൊതുപരിപാടിയിൽ; ബ്രസീൽ പ്രസിഡൻറ് ബോൽസനാരോക്ക് പിഴ
text_fieldsബ്രസീലിയ: പൊതുപരിപാടിയിൽ ആരോഗ്യവകുപ്പിെൻറ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡൻറ് ജെയിൽ ബോൽസനാരോക്ക് പിഴയിട്ടു. രാജ്യം കോവിഡിനെതിരെ പടപൊരുതുേമ്പാൾ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മാരൻഹാഒ ഗവർണർ പറഞ്ഞു.
സുരക്ഷാ മുൻകരുതലുകളില്ലാതെ പൊതു പരിപാടി സംഘടിപ്പിച്ചതിന് ബോൽസനാരോക്കെതിരെ കേസെടുക്കുകയും ചെയ്തു. നിയമം എല്ലാവർക്കും ബാധകമാണെന്നും ഗവർണർ ഫ്ലേവിയോ ഡിനോ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നൂറുപേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ടെന്നും മാസ്ക് നിർബന്ധമാക്കിയിരുന്നുവെന്നു ഡിനോ ഒാർമിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ബോൽസനാരോയുടെ ഒാഫിസിന് 15ദിവസം മറുപടി നൽകാൻ സമയം നൽകി. അതിനുശേഷമായിരിക്കും പിഴത്തുക നിശ്ചയിക്കുക. സംഭവത്തിൽ പ്രസിഡൻറിെൻറ ഒാഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച അസൈലാൻഡിയയിൽ ഗ്രാമീണ സ്വത്തവകാശം കൈമാറുന്ന ചടങ്ങ് ബോൽസനാരോ നിർവഹിച്ചിരുന്നു. മാസ്ക് ധരിക്കാതെ ചടങ്ങിൽ പെങ്കടുത്ത ബോൽസനാരോ ഡിനോയെ 'കൊഴുത്ത ഏകാധിപതി' എന്നും വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. തീവ്ര വലതുപക്ഷക്കാരനായ ബോൽസനാരോ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുന്ന ഗവർണർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.