ഒറ്റദിവസം 90,000 പുതിയ കോവിഡ് രോഗികൾ; ബ്രസീൽ കിതക്കുന്നു
text_fields
റയോ ജനീറോ: കോവിഡിന്‍റെ രണ്ടാം വരവിൽ ഇന്ത്യയെ കടന്ന് അതിവേഗം ലോകത്തെ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച ബ്രസീലിൽ ഒറ്റനാളിൽ കോവിഡ് രോഗികളുടെ എണ്ണം 90,303 ആയി. സമീപ കാല കണക്കുകളിലെ ഏറ്റവും ഉയർന്ന എണ്ണമാണ് ബ്രസീലിനെ വീണ്ടും മുൾമുനയിലാക്കി ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. 2,648 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, കോവിഡ് ബാധിച്ച് മരണ സംഖ്യ 282,000 ആയി. യു.എസ് മാത്രമാണ് ഇരു കണക്കുകളിലും ബ്രസീലിന് മുന്നിലുള്ളത്. കഴിഞ്ഞ ദിവസം ബ്രസീലിൽ 2,841 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് ഇന്ത്യയുൾപെടെ രാജ്യങ്ങളിൽ വീണ്ടും ശക്തിയാർജിക്കുന്നുണ്ടെങ്കിലും ബ്രസീലിന്‍റെ കുതിപ്പ് പ്രസിഡന്‍റ് ജെയ് ബൊൾസനാരോയെയും ഭരണകക്ഷിയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയം പരിഗണിക്കാൻ അടുത്തിടെ പുതിയ ആരോഗ്യ മന്ത്രിയായി ഡോ. മാഴ്സലോ ക്വിറോഗക്ക് രാജ്യം ചുമതല നൽകിയിരുന്നു.
രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് പ്രസിഡന്‍റിനെതിരെ ജനവികാരം ശക്തമാണ്. ബൊൾസനാരോ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.