അഴിമതി ആരോപണം: കോവാക്സിൻ ഇടപാട് റദ്ദാക്കി ബ്രസീൽ
text_fieldsബ്രസീലിയ: പ്രസിഡന്‍റ് ജയിർ ബോൾസനാരോ ഉൾപ്പടെയുള്ളവർക്കെതിരെ അഴിമതി ആരോപണം ഉയർന്നതോടെ കോവാക്സിൻ ഇടപാട് റദ്ദാക്കി ബ്രസീൽ. 324 മില്യൺ ഡോളറിന് 20 മില്യൺ വാക്സിൻ വാങ്ങാനുള്ള തീരുമാനത്തിൽ നിന്നാണ് ബ്രസീൽ പിന്നാക്കം പോയത്. ആരോഗ്യമന്ത്രി മാർസിലോ ക്വിറോഗയാണ് ഇക്കാര്യം അറിയിച്ചത്.
അഴിമതി ആരോപണത്തിൽ അന്വേഷണമുണ്ടാവുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ വാഗണർ റോസാരിയോ പറഞ്ഞു. പ്രാഥമിക നടപടിയായി ഇടപാട് റദ്ദാക്കിയിട്ടുണ്ട്. പരാതിയിൽ വിശദീകരണം പരാതിക്കാരൻ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നും റോസാരിയോ വ്യക്തമാക്കി.
10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരിയിലാണ് 20 മില്യൺ ഡോസ് കോവാക്സിൻ ഭാരത് ബയോടെക്കിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ബ്രസീൽ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.