Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസംഗീത പരിപാടിക്കിടെ...

സംഗീത പരിപാടിക്കിടെ ആരാധകനെ കെട്ടിപ്പിടിച്ചു; വൈദ്യുതാഘാതമേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം

text_fields
bookmark_border
സംഗീത പരിപാടിക്കിടെ ആരാധകനെ കെട്ടിപ്പിടിച്ചു; വൈദ്യുതാഘാതമേറ്റ് ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം
cancel

ബ്രസീലിലെ സാലിനപോളിസിൽ തത്സമയ സംഗീത പരിപാടിക്കിടെ ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം. അയേഴ്‌സ് സസാക്കിയാണ് (35) സ്റ്റേജിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സ്റ്റേജിലേക്ക് കയറി വന്ന ആരാധകനെ ആലിംഗനം ചെയ്തയുടനെയാണ് വൈദ്യുതാഘാതമേറ്റത്. ആരാധകൻ നനഞ്ഞാണ് സ്റ്റേജിലെത്തിയത്.

സ്റ്റേജിൽ നിലത്ത് കിടന്നിരുന്ന കേബ്ളിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും തെറിച്ചുവീണെങ്കിലും ഗായകൻ സ്റ്റേജിൽ വെച്ച് തന്നെ മരിച്ചു. ആരാധകൻ സ്റ്റേജിലേക്ക് നനഞ്ഞെത്തിയതിൽ ദുരൂഹയുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് സാക്ഷി മൊഴികളെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആർക്കിടെക്റ്റും അർബൻ പ്ലാനറും കൂടിയായ സസാക്കി 11 മാസം മുമ്പാണ് തന്റെ പ്രണയിനിയായ മരിയാനയെ വിവാഹം കഴിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectrocutionBrazilian singerAyres Sasaki
News Summary - Brazilian singer Ayres Sasaki passes away in FREAK ACCIDENT; gets electrocuted onstage after hugging wet
Next Story