ബ്രെക്സിറ്റ് യു.കെ-ഇ.യു വ്യാപാര കരാറായി; ബ്രിട്ടീഷ് ജനതയോട് വാക്ക് പാലിെച്ചന്ന് സർക്കാർ
text_fieldsലണ്ടൻ: ബ്രെക്സിറ്റ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഒടുവിൽ ഒപ്പുവെച്ചത്.
2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം ചെയ്ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ് ജനതക്ക് ലഭിക്കുമെന്ന് യു.കെ. സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. നമ്മുടെ ധനം, അതിർത്തി, നിയമ, മത്സ്യബന്ധനാതിർത്തി ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണം ഇതുവഴി തിരിച്ചുപിടിക്കാനായതായും പ്രസ്താവനയിൽ പറഞ്ഞു.
കരാർ ഉചിതവും സന്തുലിതവുമാണെന്ന് യൂറോപ്യൻ യൂനിയൻ അധ്യക്ഷ അർസുല വോൺ ഡെർ ലിയെൻ പറഞ്ഞു. ഭാവിയിലും പൊതുലക്ഷ്യങ്ങൾക്കായി ഇ.യുവും യു.കെയും തോളോടുതോൾ ചേർന്ന് പ്രവർത്തക്കുമെന്നും അവർ പറഞ്ഞു. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യൻ യൂനിയനിൽ നിന്ന് അടുത്ത ജനവരി 31നാണ് ബ്രിട്ടൻ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.